അജാനൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം

LATEST UPDATES

6/recent/ticker-posts

അജാനൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം

 


കാഞ്ഞങ്ങാട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള ഇ-ഹെല്‍ത്ത് സംവിധാനം അജാനൂര്‍ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണവും ആരംഭിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജോണ്‍ ജോണ്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭക്ക് കാര്‍ഡ് നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഇ-ഹെല്‍ത്ത് സംവിധാനം സുഗമമായി  ഉപയോഗിക്കുന്നതിന്  കാര്‍ഡ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഓരോ വാര്‍ഡിലും ക്യാമ്പുകള്‍ നടത്തി കാര്‍ഡ് വിതരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ രോഗികളുടെ ചികിത്സാ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും രോഗികള്‍ക്ക് അവരുടെ ചികിത്സാ രേഖകളും മറ്റു ഫയലുകളും കൂടെ കൊണ്ടു നടക്കുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനും സാധിക്കും. ചടങ്ങില്‍ ആശുപത്രി മാനേജ്മെന്റ് സമിതി അംഗം സതീശന്‍ പരക്കാട്ടില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.രതീഷ്,മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments