"സമ്മാന പെരുമഴയിൽ ഇമ്മാനുവലോണം " ; കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം ഓഫറിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

"സമ്മാന പെരുമഴയിൽ ഇമ്മാനുവലോണം " ; കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം ഓഫറിന് തുടക്കമായി കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ ഓണം ഓഫറിന് തുടക്കമായി. സമ്മാന പെരുമഴയിൽ ഇമ്മാനുവലോണം എന്ന ക്യാപ്ഷനോ ടുകൂടി നിരവധി സമ്മാനങ്ങളും വിപുലമായ ശ്രേണിയുമായാണ് ഇത്തവണത്തെ ഓണ കാലയളവിൽ ഉപഭോക്താക്കൾക്ക് മുന്നിൽ ഇമ്മാനുവൽ സിൽക്സ് എത്തുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കുന്ന ഈ ഓണം ഓഫറിൽ എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൈക്രോവേവ് ഓവൻ,ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചർ എന്നിവ ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുന്നു,കൂടാതെ ബംബർ സമ്മാനമായി ഒരു ലക്ഷം രൂപ വീതം മൂന്ന് പേർക്ക് മൂന്ന് ലക്ഷം രൂപയും നൽകും. ഓണത്തിന് വ്യത്യസ്തവും കമനീ യവുമായി അണിഞ്ഞൊരുങ്ങാൻ ആവശ്യമായ ഓണ കോടികളുടെ ഏറ്റവും പുതിയ കളക്ഷനുകളാ ണ് ഈ ആഘോഷവേളയിൽ ഇമ്മാനുവൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത്. അനന്യമായ വസ്ത്ര ശേഖരങ്ങളും മറ്റാർക്കും നൽകാനാവാത്ത വിലക്കുറവുമാണ് സമ്മാനപെരുമഴയിൽ ഇമ്മാനുവലോണത്തിന്റെ പ്രത്യേകത. മികച്ച ഓണക്കോടികൾ കൂടുതൽ സെലക്ഷനോ ടെ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച കസ്റ്റമർ സർവീസോടുകൂടി ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഇമ്മാനുവൽ സിൽക്സിന്റെ ലക്ഷ്യം. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാൻ ബ്രൈഡൽ സാരികൾ, ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽലാച്ചകൾ, വെഡിങ് സൂട്ട്, ഷെർവാണി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ വെഡിങ് വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നു. കാഞ്ഞങ്ങാട് ഷോറൂമിൽ   നടന്ന സമ്മാനപ്പെരുമഴയിൽ ഇമ്മാനുവലോണം ഓഫറിന്റെ ഉദ്ഘാടനം യൂട്യൂബ് ബ്ലോഗർമാരായ  ഷൈമ ആൻഡ് ജാബിർ ദമ്പതികൾ നിർവഹിച്ചു . ചടങ്ങിൽ ഫൈസൽ സി. പി., പി.ആർ.ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ് അഡ്മിൻ മാനേജർ ടി. പി. നാരായണൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments