ബലാത്സംഗക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക്‌ടോക്, റീല്‍സ് താരം വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ ക്ഷേത്രത്തിന് സമീപം കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെ (25) കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഇയാള്‍ പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളായിരുന്നെന്നാണ് വിവരം. നേരത്തെ ഇയാള്‍ പോലീസില്‍ ആയിരുന്നെന്നും ഇപ്പോള്‍ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തു വരികയായിരുന്നെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ക്ക് ജോലിയൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
'മീശ ഫാന്‍ ഗേള്‍' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാന്‍ ഗേള്‍ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാള്‍ കൂടുതലായും ചിത്രീകരിച്ചിരുന്നു. ആയിരത്തിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് നിരവധി പേര്‍ ആരാധകര്‍ ഉണ്ടായിരുന്നതിനാല്‍ ഇതു മുതലെടുത്തു കൊണ്ടായിരുന്നു പെണ്‍കുട്ടികളുമായും വിവാഹതിരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ട് ആയിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയുള്ള ടിപ്‌സ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ സമീപിക്കുന്നത്. പെണ്‍കുട്ടികളും സ്ത്രീകളും സോഷ്യല്‍ മീഡിയയിലിടുന്ന വീഡിയോകള്‍ക്ക് റീച്ച് കൂടാന്‍ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണമെന്ന തരത്തില്‍ നിര്‍ദേശം നല്‍കാനെന്ന തരത്തിലാണ് ഇയാള്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് വിവരം.
0 Comments