സുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതിസുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതി

LATEST UPDATES

6/recent/ticker-posts

സുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതിസുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതി

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ യുവാവ് പോക്സോ കേസിൽ പ്രതിയായി. പെരിയമ്പലം ചേലാട്ട് മണികണ്ഠൻ(19)ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു. സുഹൃത്ത് വിവിധ കേസുകളിൽ പ്രതിയായതിനാല്‍ മണികണ്ഠന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു.

ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments