കാഞ്ഞങ്ങാട്ട് കുഴല്‍പ്പണ വേട്ട; 20 ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കുഴല്‍പ്പണ വേട്ട; 20 ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍



കാഞ്ഞങ്ങാട്: 20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് വേട്ട. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കാസര്‍കോട് അടുക്കത്ത്ബയലിലെ കെ.എ മഹമൂദ് (54), എ.എ. മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചിത്താരി പാലത്തിന് സമീപത്താണ് സംഭവം. കെ.എല്‍ 13 യു 476 ടാറ്റ ഇന്റിക്ക കാറില്‍ കടത്തുകയായിരുന്നു. മംഗളൂരുവില്‍ നിന്നും പടന്നയിലേക്കു കൊണ്ടു പോകുകയായിരുന്നു ലക്ഷ്യം. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്‍, എസ്.ഐമാരായ സതീശ്, ശരത്, രാജീവന്‍, എ.എസ്.ഐ രാമചന്ദ്രന്‍, ഡി. വൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ അബൂബക്കര്‍, സി.പി.ഒ നികേഷ്, സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments