പളളിക്കര: ചാനൽ ടി ബിസ്നസ്സ് ഗ്രൂപ്പ് ചെയർമാനും , വെൽഫെയർ പാർട്ടി നേതാവുമായ എം.സി. ഹനീഫ കോൺഗ്രസിൽ ചേർന്നു. ഡി.സി.സി പ്രസിഡൻറ് പി.കെ ഫൈസൽ നയിച്ച സ്വാതന്ത്ര്യ അഭിമാനയാത്രയുടെ പള്ളിക്കരയിലെ സ്വീകരണ സ്ഥലമായ പൂച്ചക്കാട് വെച്ച് ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഷാളണിയിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഇന്ത്യയിലും, വിദേശത്തും ബിസ്നസ്സ് ശൃംഖലയുള്ള ഇദ്ദേഹം വെൽഫെയർ പാർട്ടിയുടെ രൂപികരണം മുതൽ ജില്ലാട്രഷർ, പ്രാവാസി ഫോറം സ്റ്റേറ്റ് അംഗമായും കോവിഡ് കാലം വരെ സജീവ പ്രവർത്തകനായിരുന്നു.
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ പ്രസക്തി തിരച്ചറിഞ്ഞതിനാൽ സ്വയം മാറി തീരുമാനികുകയായിരുന്നുവെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം സംസാരിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സ്പോർട്ട് അംഗം,കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി യംഗം, റൈഫിൾ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, സോമില്ല് അസോസിയേഷൻ, പെട്രോൾ ഡീലർ അസോസിയേഷൻ,റെഡ് ക്രോസ് എന്നിവയിൽ അംഗമാണ്. ലയൺസ് ക്ലബ് ബേക്കലിന്റെ നിലവിലെ പ്രസിഡൻ്റാണ്. ഷാർജ ഇന്ത്യൻ അസോസിയോഷൻ, കെസെഫ് മുതലായ പ്രവാസി സംഘടനകളിലും സജീവമാണ്.
ചാനൽ ഫൗണ്ടേഷൻ ഫാമിലി ട്രസ്റ്റിന്റെ ചെയർമാനും, ബേക്കൽ ഇൻ്റർ നാഷണൽ സ്കൂളിൻ്റെ മാനേജിങ്ങ് ഡയക്ടറുമാണ്.
ഇദ്ദേഹത്തിന്റെ വരവ് പാർട്ടിക്ക് പളളിക്കരയിൽ ഉണർവ് ഉണ്ടാവുമെന്ന് ഡിസിസി പ്രസിഡണ്ട് സൂചിപ്പിച്ചു. സ്വീകരണ യോഗത്തിൽ മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, ബ്ലോക്ക് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മണ്ഡലം പ്രസിഡൻ്റ് എൻ.പി.ഷാഫി, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പളളിക്കര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, പി.കെ.പവിത്രൻ, സി.എച്ച് രാഘവൻ, മുഹാജിർ പൂച്ചക്കാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
0 Comments