കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാല്‍ മേഖല സ മ്മേളനം 27നും 28നും അതിഞ്ഞാല്‍ കെ അബ്ദുല്‍ ഖാദര്‍ നഗറില്‍ നടക്കും. 26ന് ഉച്ചയ്ക്ക് 1.30ന് ഖാലിദ് അറബിക്കാടത്ത് പതാക ഉയര്‍ത്തുന്നതോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് 27 ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് പൊതു സ മ്മേളനം നടക്കും.
സി.ബി സലീം സ്വാഗതവും. ഷബീര്‍ മൗവ്വല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്ഥാന യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയാകും.എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തും. സഹീര്‍ നല്ലളം, എം.പി ജാഫര്‍, ബഷീര്‍ വെള്ളി ക്കോത്ത്, അഷ്‌റഫ് എടനീർ എന്നിവര്‍ പ്രസംഗിക്കും.മണ്ഡലംപഞ്ചായത്ത് ഭാരവാഹികളടക്കമുള്ളവര്‍സമ്മേളനത്തിൽ സംബന്ധിക്കും.
ഡോ.സബീന അബൂബക്കര്‍, ഹസീന ഖാലിദ് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിക്കും.28ന് വിവിധ കലാപരിപാടികള്‍ നടക്കും. മൈലാഞ്ചിയിടല്‍ മല്‍സരം,ചിത്ര രചന എന്നിവ രാവിലെ പത്ത് മണി മുതല്‍ നടക്കും. വൈകീട്ട് നാലു മണിക്ക് അതിഞ്ഞാല്‍ മാര ത്തോണും നടക്കുന്നതാണ്. തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിക്ക് ഇശല്‍ നൈറ്റ്(റോസ് വയലിന്‍ മ്യൂസിക്ക് ബാന്‍ഡ് കോഴിക്കോട്) പരിപാടി അവതരിപ്പിക്കുന്നതാണ്..
0 Comments