ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ, മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടൊപ്പം പ്രത്യേക പരിശീലനത്തിന് വിടാനും ഇടുക്കി ആർടിഒ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണു ചെറുതോണി-പൈനാവ് റോഡിൽ മൊബൈൽ ഫോണിൽ ലൈവ് ചെയ്ത് തൻറെ എൻഫീൽഡ് ബൈക്ക് ഓടിച്ചത്.ഷാജി പാപ്പൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ്. ഇത് ശ്രദ്ധയിൽപെട്ട ആർടിഒ ആർ രമണൻ ഇയാളെ വിളിച്ചുവരുത്തിയാണ് നടപടി എടുത്തത്.
മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ ഡ്രൈവർമാരെ നേർവഴിക്ക് കൊണ്ടുവരാനുള്ള ഐഡിടിആർ പരിശീലനത്തിന് സ്വന്തം ചെലവിൽ പോകാനും ആർടിഒ നിർദേശിച്ചു.
0 Comments