കളനാട് കോളിയടുക്കം ഹോമിയോ ആശുപത്രിയിൽ ശ്വാസകോശാരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കളനാട് കോളിയടുക്കം ഹോമിയോ ആശുപത്രിയിൽ ശ്വാസകോശാരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു

 ആയുഷ്മാൻ ഭവഃ കാസറഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, കാഞ്ഞങ്ങാട് ,അലർജി ആസ്ത്മ സ്പെഷ്യൽ ഒപി ഗവ: ഹോമിയോ ആശുപത്രി, കളനാട് സംയുക്തമായി ശ്വാസകോശാരോഗ്യ പരിപാലന പരിപാടി കളനാട് കോളിയടുക്കം ഹോമിയോ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൽ സ്പൈറോ മെട്രി ഉപയോഗിച്ച് സൗജന്യ പരിശോധന, ശ്വാസകോശരോഗ്യപരിപാലന ബോധവത്ക്കരണ ക്ലാസ്സും, മരുന്ന് വിതരണവും  നടന്നു.ജിഎച്ച് എച്ച് കളനാട് ,ഹോസ്പിറ്റൽ സുപ്രണ്ട് ഡോ: രേഷ്മ എ കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ കളനാട് ഡോ:നിനീഷ നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭവ:  കൺവീനർ ഡോ: സി എച്ച് മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു. നാച്ചുറോ പതി മെഡിക്കൽ ഓഫീസർ ഡോ: പുജ എം ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഡോ :അശ്വനി വി, ഡോ: സുനീറ ഇ കെ ,ഡോ :ശിവാനി എന്നിവർ പരിശോധകൾ നടത്തി. ഡോ: ശിൽപ്പ എം വി സ്വാഗതവും, ഡോ: അജ്ഞു എം ജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments