രാജ്യത്തിന്റെ ഭരണം കോർപ്പറേറ്റുകളുടെ കൈയിൽ : വിനോദ് കുമാർ പള്ളയിൽ വീട്

LATEST UPDATES

6/recent/ticker-posts

രാജ്യത്തിന്റെ ഭരണം കോർപ്പറേറ്റുകളുടെ കൈയിൽ : വിനോദ് കുമാർ പള്ളയിൽ വീട്

 


ഉദുമ : കോർപ്പറേറ്റുകളും മൂലധനശക്തികളുമാണ് രാജ്യത്തിന്റെ ഭരണ നിർവഹണം നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോർഡിനേറ്ററുമായ വിനോദ് കുമാർ പള്ളയിൽ വീട് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തെ പഴയ പ്രതാപത്തിലേയ്ക്ക് കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ ഉദുമ മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി ചുമതലയേറ്റ കെ.വി.ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബി.ബാലകൃഷ്ണൻ മിനുടുസ് ബുക്ക് കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ, ഭാരത് ജോഡോ യാത്രയുടെ ഉദുമ നിയോജക മണ്ഡലം പബ്ലിസിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്മാരായ പി.ഭാസ്കരൻനായർ, കേവീസ് ബാലകൃഷ്ണൻ, വാസുമാങ്ങാട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.വി.ശ്രീധരൻ, ചന്ദ്രൻ നാലാംവാതുക്കൽ, ബി. കൃഷ്ണൻ മാങ്ങാട്, തിലക രാജൻ മാങ്ങാട്, ശംഭു ബേക്കൽ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീജ പുരുഷോത്തമൻ, സുകുമാരി ശ്രീധരൻ, സേവാദൾ ജില്ലാ ഭാരവാഹികളായ ഷിബു കടവങ്ങാനം, മജീദ് മാങ്ങാട്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിധിൻരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, കെ.വി.ശോഭന എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്‌ ജന സെക്രട്ടറി കൃഷ്ണൻ പളളം സ്വാഗതം പറഞ്ഞു. 

വാസു മാങ്ങാട് ചെയർമാനും കെ.വി.ശ്രീധരൻ കൺവീനറും ഷിബു കടവങ്ങാനം പ്രചരണ - - മീഡിയ കമ്മിറ്റി ചെയർമാനുമായി വിപുലമായ സ്വാഗതസംഘം  തെരെഞ്ഞടുത്തു.

Post a Comment

0 Comments