കല്ലൂരാവിയിൽ ലഹരിവിരുദ്ധ കുട്ടായ്മ രൂപികരിച്ചു

LATEST UPDATES

6/recent/ticker-posts

കല്ലൂരാവിയിൽ ലഹരിവിരുദ്ധ കുട്ടായ്മ രൂപികരിച്ചു

 


കാഞ്ഞങ്ങാട്: കല്ലൂരാവി പ്രദേശത്ത് നിന്ന് ലഹരി വിമോചനം ചെയ്യാനും ലഹരി മാഫിയയെ കെട്ടുകെട്ടിക്കാനും, കല്ലൂരാവിയിലെ ജാതി മത രാഷ്ടീയ വ്യത്യാസമെന്നേ മുഴുവൻ ജനങ്ങളും ഒരുമിച്ച് കല്ലുരാവി കുട്ടായ്മ എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .നൂറുക്കണക്കിന് ജനങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ വെച്ച് ലഹരിവിരുദ്ധ കു ട്ടായ്മ രൂപികരിച്ചു. ബോധവൽക്കരണ കൺവെൻഷനിൽ കെ എച്ച് കരീം സ്വാഗതം പറഞ്ഞു. -അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ 36 ആം വാർഡ് കൗൺസിലർ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ നായർ ഡിവൈഎസ്പി ഹോസ്ദൂർഗ്ഗ് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ ഡെപ്യൂട്ടി കമ്മീഷണർ കാസർഗോഡ് മുഖ്യാതിഥിയായി.  കെ പി ഷൈൻ സി ഐ ഹോസ്ദുർഗ്ഗ് ആശംസയർപ്പിച്ചു.


 രഘുനാഥ് എക്‌സൈസ് പ്രിവൻ്റീവ് ഓഫിസർ, നാസർ മാസ്റ്റർ വഖഫ് ബോർഡ് ട്രയിനർ കല്ലൂരാവി, എന്നിവർ വിഷയാവതരണ ക്ലാസ് നടത്തി. കരീം ഇസ്ലാം,അഷറഫ്  വാർഡ് കൗൺസിലർ, അലി കല്ലൂരാവി, പി കെചന്ദ്രൻ, അഷറഫ് പി.എം, ഫാസിൽ മൊയ്തു, പി കുഞ്ഞബ്ദുള്ള, അബ്ദുള്ള കെ, സവാദ് കല്ലൂരാവി, ശംസു കെ എച്ച്കല്ലൂരാവി എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments