കാഞ്ഞങ്ങാട് : കനത്ത മഴയില്‍ വീടിന്‍റെ ഒരുഭാഗം തകര്‍ന്നു. സൗത്ത് ചിത്താരി അജാനൂർ പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡിൽ കൂളിക്കാട് മൊയ്തുവിന്റ വീടിന്റെ അടുക്കള ഭാഗവും കോൺഗ്രീറ്റ് ചെയ്ത വാട്ടർ ടാങ്കുമാണ് വന്‍ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.
ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. സംഭവ സമയത്ത് വീട്ടുകാര്‍ അടുക്കള ഭാഗത്ത് ഇല്ലാത്തതിനാൽ ആളപായം ഒഴിവായി.
മൊയ്തുവും ഭാര്യയും മക്കളും മരുമകളും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു.വൻ ശബ്ദം കേട്ടാണ് വീട്ടുകാര്‍ അറിഞ്ഞത്. വീടും പരിസരവും വാർഡ് മെമ്പർ ഹാജറ സലാം,ഇരുപത്തി ഒന്നാം വാർഡ് മെമ്പർ സി.കെ.ഇർഷാദ്,ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ബഷീർ ചിത്താരി,അബ്ദുൽ കാദർ കൂളിക്കാട് സന്ദർശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
0 Comments