മുസ്ലിം ലീഗ് നേതാവ് ഹമീദ് ചേരക്കാടത്തിൻ്റെ വീടിന് നേരെ കല്ലേറ്

LATEST UPDATES

6/recent/ticker-posts

മുസ്ലിം ലീഗ് നേതാവ് ഹമീദ് ചേരക്കാടത്തിൻ്റെ വീടിന് നേരെ കല്ലേറ്



കാഞ്ഞങ്ങാട്: അജാനൂരിലെ പ്രാദേശിക മുസ്ലിം ലിഗ് നേതാവ്  ഹമീദ് ചേരക്കാടത്തിൻ്റെ വീടിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി ഒൻപതര മണിയോടെയാണ് കല്ലേറ് നടന്നത്. അതിഞ്ഞാൽ അംഗൺവാടിക്ക് പിറകിലുള്ള ഇടവഴി ആരംഭിക്കുന്നിടത്താണ് ഹമീദിൻ്റെ വീട്.

കഴിഞ്ഞ ദിവസം മൻസൂർ ആശുപത്രിക്ക് മുൻവശം അനധികൃത ബസ്സ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ശ്രമം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് തടഞ്ഞിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതരുടെ സമ്മതത്തോടെയാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതെന്നായിരുന്നൂ എസ് ഡി പി ഐ പ്രവർത്തകരുടെ വാദം. പോലീസ് അജാനൂർ പഞ്ചായത്ത് ഭരണ സമിതിയുമായി ബന്ധപ്പെട്ടപ്പോൾ അത്തരത്തിൽ ഒരു സമ്മതപത്രം ആർക്ക് നൽകിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് നേരിയ തോതിൽ എസ് ഡി പി ഐ പ്രവർത്തകർ ബഹളം വെക്കുകയും  പൊലീസിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ബസ്സ് ഷെൽട്ടർ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു പ്രവർത്തകർ പിന്തിരിഞ്ഞു പോവുകയും ചെയ്തു. എന്നാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞതും, പോലീസിൻ്റെ ഇടപെടലും ഹമീദ് ചേരക്കാടത്തിൻ്റെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് എസ് ഡി പി ഐ പ്രവർത്തകർ ഹമീദിൻ്റെ കാലു വെട്ടുമെന്ന് ഭീഷണി മുഴക്കിയാണ് പിരിഞ്ഞു പോയതെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് രാത്രി ഹമീദിൻ്റെ വീടിന് നേരെയുള്ള കല്ലേറ്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധന നടത്തി വരുന്നു.

Post a Comment

0 Comments