കാഞ്ഞങ്ങാട്ടെ ലീഗ് നേതാവിന്റെ വീടിന് നേരെ കല്ലേറ്; എസ്ഡിപിയെ പഴിചാരുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ; എസ്ഡിപിഐ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ലീഗ് നേതാവിന്റെ വീടിന് നേരെ കല്ലേറ്; എസ്ഡിപിയെ പഴിചാരുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ; എസ്ഡിപിഐ




കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന്  നേരെയുള്ള ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും ഇതിനെ എസ്‌ഡിപിഐ ആക്രമണം എന്ന് കള്ള പ്രചരണം നടത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്നും എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസ്സമദ് പറഞ്ഞു

പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ റെഡ് ഗ്രീൻ അതിഞ്ഞാൽ ക്ലബ്‌ പ്രവർത്തകർ നിലവിൽ ഒരു വെയ്റ്റിംഗ് ഷെഡ് ഇല്ലാത്ത തെക്കേപ്പുറം പുതുതായി കുവൈറ്റിൽ വെച്ച് മരണപ്പെട്ട ചേരാക്കാടത്ത് റിയാസ് സ്മാരകമായി ഒരു ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ കുറിച്ച് പഞ്ചായത്തിനെ വാക്കാൽ അറിയിക്കുകയും വികസന സമയത്ത് എടുത്ത് മാറ്റാം എന്ന  ഉറപ്പിൽ ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അവിടെ സ്ഥാപിക്കുന്ന സമയം പ്രാദേശിക മുസ്ലിം ലീഗ് നേതാവ് അതിന് എതിർക്കുകയും പോലീസിൽ വിവരം കൊടുത്തത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം എസ് ഐ അടക്കം പോലീസുകാർ ഇടപെട്ട് പഞ്ചായത്ത്‌ അനുമതി കിട്ടിയതിനു ശേഷം സ്ഥാപിക്കുമെന്ന ധാരണയിൽ പിരിയുകയും ചെയ്തതാണ് 

എന്നാൽ കഴിഞ്ഞ രാത്രി (വെള്ളി ) മനഃപൂർവം വളരെ സമാധാനമുള്ള പ്രദേശത്ത്  ഭിന്നത ഉണ്ടാകാൻ വേണ്ടി അസ്വത്ഥത പൂണ്ട ചില സാമൂഹ്യ ദ്രോഹികൾ ലീഗ് നേതാവിന്റെ വീടിന് കല്ലെറിഞ്ഞതായതാണ് മനസിലാക്കുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ സമാധാനം ഭംഗംവരുത്തുന്ന സാമുഹൃദ്രേഹികളെ ഒറ്റപ്പെടുത്താൻ പൊതു ജനംമുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


എസ്ഡിപിഐ പാർട്ടിയുടെ ഈ പ്രദേശങ്ങളിലുള്ള വളർച്ച കണ്ട് ചില സാമൂഹ്യ ദ്രോഹികൾ ചെയ്ത് കൂട്ടിയ ഇത്തരം പ്രവർത്തികൾ സമാധാനം നിലനില്ക്കുന്ന ഈ പ്രദേശത്ത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ

അത് കൊണ്ട് സ്ഥലം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യഥാർത്ഥ പ്രതികളെ പിടികൂടി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപെട്ടു

Post a Comment

0 Comments