ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവുകച്ചവടം; രണ്ട് പ്രതികൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവുകച്ചവടം; രണ്ട് പ്രതികൾ പിടിയിൽ


ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവുകച്ചവടം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കൊണ്ടോട്ടി മണക്കടവിൽ പള്ളിയാലിൽ മൻസൂർ അലി എന്ന മാനു (42), വെന്നിയൂർ തെയ്യാല ചക്കാലിപ്പറമ്പിൽ അബ്ദുൽ ജലീൽ (43) എന്നിവരാണ് പിടിയിലായത്.


കുറച്ച് മുമ്പ് കുറ്റിപ്പുറത്ത് പിടിയിലായ മൊത്തക്കച്ചവടക്കാരിൽനിന്ന് കഞ്ചാവ് വാങ്ങി ചില്ലറവിൽപന നടത്തുന്നവരാണ് ഇവർ. മൊത്തക്കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നവരെക്കുറിച്ച് ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്.


കൊണ്ടോട്ടിക്കാരനായ ഉസ്താദ് എന്ന മാനുവിന്‍റെ ആത്മീയ ചികിത്സയിൽ സഹായിയാണ് അബ്ദുൽ ജലീൽ. അന്തർസംസ്ഥാനങ്ങളിലും ആത്മീയ ചികിത്സ നടത്താറുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.


കുറ്റിപ്പുറം തൃക്കണാപുരത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് ആഗസ്റ്റ് 19ന് 21 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്. ഗൂഡല്ലൂർ നന്തട്ടി സ്വദേശികളായ പാമ്പക്കൽ സുമേഷ് മോഹൻ, വെള്ളാരംകല്ലിൽ ഷൈജൻ അഗസ്റ്റിൻ, കണ്ണൂർ കതിരൂർ സ്വദേശി ന്യൂ സഫറ ഫ്രാഞ്ചീർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.


തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറിന്‍റെ പിൻസീറ്റിനടിയിലും ബമ്പറിനുള്ളിലുമായി 11 പാക്കറ്റുകളായി ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്.

Post a Comment

0 Comments