പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നതിനിടെ കാറപകടം: യുവാവ് പോക്സോ കേസിൽ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നതിനിടെ കാറപകടം: യുവാവ് പോക്സോ കേസിൽ അറസ്റ്റില്‍

 


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയുമായി ഒളിച്ചോടുന്നതിനിടയിൽ ഉണ്ടായ കാർ അപകടത്തെ തുടർന്നു യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കാക്കത്തടം സ്വദേശി എ.പി അബ്ദുല്‍ ഹസീബിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച്‌ രാത്രി ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് പറഞ്ഞതനുസരിച്ച്‌ ആരുമറിയാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. കാറില്‍ നാടുവിടാനായിരുന്നു ഇവരുടെ പദ്ധതി.


എന്നാല്‍ ഇവര്‍ പാത്തിക്കുഴി പാലത്തിന് സമീപം പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ വേഗം കൂട്ടുകയും, നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിയുകയുമായിരുന്നു. യുവാവും പെണ്‍കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അറസ്റ്റിലായ അബ്ദുല്‍ ഹസീബിനെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments