ലോട്ടറി വിൽപനക്കാരന്റെ പക്കൽ അവശേഷിച്ച മൂന്ന് ടിക്കറ്റുകളുമെടുത്ത ഓട്ടോ ഡ്രൈവർക്ക് ഒന്നാം സമ്മാനമടക്കം മൂന്ന് ടിക്കറ്റിനും ഭാഗ്യമടിച്ചു. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ബെന്നി (58) തേടിയെത്തിയത്. ബെന്നി എടുത്ത പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളാണ് ബെന്നി വാങ്ങിയത്. 80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകൾക്ക് 8,000രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. സെപ്റ്റംബർ ഒന്നിനാണ് നറുക്കെടുപ്പ് നടന്നത്.
പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറാണ് ബെന്നി. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോഴായിരുന്നു ബെന്നി ടിക്കറ്റുകൾ വാങ്ങിയത്. അന്നാസ് ആണ് ബെന്നിയുടെ ഭാര്യ. ഷാരോൺ ദീപ്തി, ട്വിങ്കിൾ റോസ്, അമൽ ജ്യോതി എന്നിവരാണ് മക്കൾ. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഉപയോഗിക്കാനാണ് ബെന്നിയുടെ ആഗ്രഹം.
0 Comments