മദ്രസയില്‍ നിന്നും മടങ്ങുകയായിരുന്ന ബാലികയ്ക്ക് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

LATEST UPDATES

6/recent/ticker-posts

മദ്രസയില്‍ നിന്നും മടങ്ങുകയായിരുന്ന ബാലികയ്ക്ക് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്



തെരുവുനായ്ക്കളുടെ കടിയേറ്റ് മലപ്പുറത്ത് ബാലികയ്ക്ക് ഗുരുതര പരുക്ക്. ചെറിയമുണ്ടം വാണിയന്നൂരിലാണ് തെരുവുനായ്ക്കള്‍ കടിച്ച് എട്ടുവയസുകാരിക്ക് ഗുരുതര പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. 


മദ്രസയില്‍ നിന്നും മടങ്ങുകയായിരുന്ന കുട്ടിക്കുനേരെ രണ്ടുനായ്ക്കള്‍ കുരച്ചുചാടി കടിക്കുകയായിരുന്നു. നായ ബാലികയുടെ കാല്‍മുട്ടിന് താഴെനിന്ന് മാംസം കടിച്ചെടുത്തു. ഗുരുതര പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സക്കുശേഷം വീട്ടിലേക്കു മാറ്റി. 

Post a Comment

0 Comments