കാഞ്ഞങ്ങാട്: ജെ സി ഐ കാഞ്ഞങ്ങാടിൻ്റെ ജേസി വാരാഘോഷത്തിനു തുടക്കമായി. പ്രശസ്ത കവിയിത്രിയും സാമൂഹ്യ പ്രവർത്തകയും സിനിമാ നടിയുമായ ശുഭ ടീച്ചർ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽ കുമാർ അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ സേവനം ചെയ്തു വരുന്ന നീന രഘുനാഥ്, ആശ ലത, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഫിദ അബ്ദുൽ നാസ്സർ എന്നിവരെ ആദരിച്ചു.
ഏച്ചിക്കാനം വൃദ്ധ സദനത്തിൽ അന്തേവാസികൾക്ക് ഓണക്കോടിയും ഭക്ഷണവും വിതരണം ചെയ്തു.
ജേസി അംഗങ്ങൾ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനം ചെയ്തു. ഹൊസ്ദുർഗ് യു ബി എം സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
സോൺ വൈസ് പ്രസിഡണ്ട് നിതാന്ത് ബാലശ്യാം, സത്യൻ മാസ്റ്റർ, ഡോക്ടർ രാഹുൽ, രഞ്ജിത്ത്, ചാന്ദേഷ് തുടങ്ങിയവർ സംബന്ധിച്ചു. രതീഷ് അമ്പലത്തറ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു
0 Comments