പാലക്കാട്: നഗരപരിധിയിലെ നെന്മാറയിലും മേപ്പറമ്പിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർഥികളും അധ്യാപകനും ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. പാലക്കാട് തോട്ടര സ്കൂളിൽ സ്റ്റാഫ് റൂമിന് മുന്നിൽവെച്ചാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ. ബാബു ആശുപത്രിയിൽ ചികിത്സ തേടി. നെന്മാറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അനശ്വരക്കും തെരുവുനായയുടെ കടിയേറ്റു. സ്‍കൂളിന് മുമ്പിൽ വെച്ചായിരുന്നു ആക്രമണം.
മേപ്പറമ്പിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മൂന്നു പേരും പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. നെദ്ഹറുദ്ദീൻ എന്നയാൾക്കും മദ്റസ വിദ്യാർഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവർക്കുമാണ് കടിയേറ്റത്. മദറസയിൽ പോകുന്ന കുട്ടികളെ നായ ആക്രമിക്കുന്നത് കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നെദ്ഹറുദ്ദീന് കടിയേറ്റത്. ആക്രമിച്ചത് വളർത്തു നായയാണെന്നും കഴുത്തിൽ ചങ്ങല ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
0 Comments