ജില്ലയുടെ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിടുന്ന ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനുവരിയില്‍ നടക്കും. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരിക-ടൂറിസം മഹോത്സവത്തിന് അരങ്ങൊരുങ്ങുക്കുകയാണ് ഇവിടെ. ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 2023 ജനുവരിയിലാണ് ബീച്ച് ഫെസ്റ്റ് നടത്തുക. ഒരാഴ്ച നീളുന്ന കലാ-സാംസ്‌കാരികോത്സവവും മികവുറ്റ രീതിയിലുള്ള ടൂറിസം മേളയും നടക്കും. ബീച്ച് കാര്‍ണിവല്‍, വിവിധപ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും.കാസര്‍കോടിന്റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതു വഴി അവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലേ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബിച്ച് ഫെസ്റ്റ് സംഘാടക സമിതി യോഗം ശനിയാഴ്ച(സെപ്തംബര്‍ 17) വൈകീട്ട് അഞ്ചിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേരും.
0 Comments