അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരുമെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരം
താഴെ പറയും പ്രകാരം ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്.
1. അനാവശ്യമായും / തുടര്‍ച്ചയായും / ആവശ്യത്തിലധികമായും ഹോണ്‍ മുഴക്കുന്നത്.2. നോ ഹോണ്‍ (No Horn) എന്ന സൈന്‍ ബോര്‍ഡ് വെച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നത്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കണമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നു.
ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണെന്നും ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയുള്ളൂവെന്നും അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ ഏറെയാണെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.
0 Comments