വ്യാഴാഴ്‌ച, ജനുവരി 01, 2026



കാസർകോട് : നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും നല്‍കുന്ന  സമൂഹ സൃഷ്ടി ലക്ഷ്യം വെച്ച്  കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്ര ഇന്ന്  ജനുവരി ഒന്നിന് കാസർകോട് നിന്ന് തുടക്കം കുറിക്കും.

മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി കാന്തപുരം എ പി അബൂബക്കർ  മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന്    ചെർക്കള നൂറുൽ ഉലമ എം എ ഉസ്താദ് നഗർസജ്ജമായി.

    ഉച്ചക്ക് 12.30ന് ഉള്ളാൾ ദർഗയിൽ സിയാറത്ത് നടത്തിയ ശേഷം  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാൻ കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങളും    ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർക്ക് പതാക കൈമാറും. സയ്യിദ് ഇബ്രീഹം ഖലീൽ ബുഖാരിയും പേരോട് അബ്ദു റഹ്മാൻ സഖാഫിയുമാണ് ഉപനായകർ. സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നതരായ 40 നേതാക്കൾ യാത്രയിലുണ്ടാകും.

    2.30ന്  ജില്ലാതിർത്തിയായ തലപ്പാടിയിൽ വെച്ച് കേരള യാത്രാ സാരഥികളെ  കാസർകോട് ജില്ലാ   നേതാക്കൾ സ്വീകരിക്കും.

 ദേശീയ പാത വഴി നീങ്ങുന്ന യാത്രയെ   നാല് മണിക്ക് ചെർക്കളക്കു സമീപം വെച്ച് 313 അംഗ സെന്റിനറിഗാർഡിന്റെ നേതൃത്വത്തിൽ നഗരിയിലേക്ക് സ്വീകരിച്ചാനയിക്കും.  5 മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം രാത്രി 9 മണിക്ക് സമാപിക്കും. വിവിധ വിഷയാവതരണവും മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുകരുടെ പ്രഭാഷണവും നടക്കും.

സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ നഗരിയിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. നൂറു പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കൂറ്റൻ സ്റ്റേജ് സജ്ജമായി. അടുക്കി വെച്ച പുസ്തക മാതൃകയിൽ നൂറുൽ  ഉലമ എം എ ഉസ്താദിന്റെ രചനാ ലോകത്തേക്ക് മിഴി തുറക്കുന്ന പ്രവേശന കവാടം എറെ ആകർഷണീയമാണ്.

പാർക്കിങിന് സിറ്റിസൺ നഗർ മുതൽ കെട്ടുകല്ല് വരെയും  മുള്ളേരിയ റോഡിലും ബേവിഞ്ച റോഡിലും വിവിധ സ്ഥങ്ങളിൽ സൗകര്യമൊരുക്കി. 300 അംഗ വളണ്ടിയർ വിംഗിന്റെ സേവനം പ്രയോജനപ്പെടുത്തും.


ഉദ്ഘാടന സമ്മേളന നഗരി സന്ദർശിച്ച് കുമ്പോൽ തങ്ങൾ
എല്ലാവരും കൈകോർക്കണം, കേരളയാത്ര ചരിത്ര സംഭവമാകും

കാസർകോട്: കേരള മുസ്ലിം ജമാഅത്ത് ഒരുക്കുന്ന കേരളയത്രയുടെ  ഉദ്ഘാടന സമ്മേളനം നടക്കുന്ന ചെർക്കളയിലെ നൂറുൽ ഉലമ എം എ ഉസ്താദ് നഗർ സന്ദഗർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി സമസ്ത കേന്ദ്ര ഉപാധ്യക്ഷനും കേരള യാത്രാ ചെയർമാനും കൂടിയായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ. ഉള്ളാൾ ദർഗാ ശരീഫിൽ വെച്ച്  പതാക കൈമാറി തുടക്കം കുറിക്കുന്ന ഈ യാത്ര ചരിത്ര സംഭവമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ചെർക്കളയിൽ ന‌ടക്കുന്ന ഉദ്ഘാടന സമ്മേളനവും വിവിധ ജില്ലകളിൽ ഒരുക്കുന്ന സ്വീകരണവും  16ന് തിരുവനന്തപുരത്ത്ന നടക്കുന്ന സമാപന സമ്മേളനവും വൻ വിജയമക്കാൻ എല്ലാവരും കൈകോർക്കണം.
  എ പി ഉസ്താദിന്റെ നേതൃത്വത്തിൽ 1999 ൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലിൽ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും  നടത്തിയ  യാത്രകൾ മുന്നോട്ടുവെച്ച പ്രമേയങ്ങൾ  കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോൾ നാം ഉയർത്തുന്ന  മനുഷ്യർക്കൊപ്പം എന്ന പ്രമേയവും കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന  ആശയം വരാനിരിക്കുന്ന തലമുറകൾക്കും കൂടി ഒരു നല്ല ഭാവി മുന്നിൽ കണ്ടുള്ളതാണ്. കുമ്പോൽ തങ്ങൾ പറഞ്ഞു.
സ്റ്റേദ്, ഗ്രൗണ്ട്, പാർക്കിങ്ങ് സൗകര്യങ്ങൾ  തുടങ്ങിയവ തങ്ങൾ വിലയിരുത്തി. സ്വാഗത സംഗം സാരഥികൾ തങ്ങളെ സ്വീകരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ