കാഞ്ഞങ്ങാട്: ബി ഡി എസ് മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതിഞ്ഞാൽ മാണിക്കോത്തെ അഷ്മിറ അഷ്റഫിനെ കാഞ്ഞങ്ങാട് കെ കെ പുര - പി എം ഫാമിലി അനുമോദിച്ചു.
കോട്ടപ്പുറം എൽ ബി അഷറഫിൻ്റെയും മാണിക്കൊത്തെ മുനീറയുടെയും മകളായ അഷ്മിറ അഷ്റഫ് ഫാബ്രിക്സ് ഉടമ പി എം ഹസ്സൻ ഹാജിയുടെ പൗത്രിയാണ്. കോഴിക്കോട് മുക്കം കെ എം സിടിയിലായിരുന്നു മെഡിക്കൽ പഠനം.
അനുമോദന യോഗം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർേഴ്സൺ സുജാത ടീച്ചർ ഉൽഘാടനം ചെയ്തു. ടി മുഹമ്മദ് അസ്ലം അധ്യക്ഷനായിരുന്നു.
ടി മൂസ ഹാജി, പി എം ഫാറൂഖ് ഹാജി, കെ കെ അബ്ദുല്ല, കെ കെ ഇബ്രാഹിം പി എം ഫൈസൽ, പി എം എ അസീസ് പ്രസംഗിച്ചു.
Photo: ബി ഡി എസ് മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഷ്മിറ അഷ്റഫിന് കെ കെ പുര - പി എം ഫാമിലിയുടെ ഉപഹാരം കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയപേഴ്സൺ സുജാത ടീച്ചർ നൽകുന്നു
0 Comments