കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: ആശുപത്രിയിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചു

LATEST UPDATES

6/recent/ticker-posts

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: ആശുപത്രിയിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചു




ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.


ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞിരുന്നു. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Post a Comment

0 Comments