ബദിയഡുക്കയില്‍ 13.950 കിലോഗ്രാം കഞ്ചാവ് പിടികൂടി

LATEST UPDATES

6/recent/ticker-posts

ബദിയഡുക്കയില്‍ 13.950 കിലോഗ്രാം കഞ്ചാവ് പിടികൂടി

 


ബദിയടുക്കയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സനേയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബദിയഡുക്ക ഇഡിയടുക്കയില്‍ നിന്നും 13.950 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പൈവളികെ ചിപ്പാര്‍ ഹിരണ്യഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്‍പാടി പത്വാടി സിദ്ദീഖ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി എം.എ.മാത്യൂവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി വി.വി.മനോജ്, ഡി.വൈ.എസ്.പി അബ്ദുള്‍ റഹീം, ബദിയഡുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. കെ.എല്‍ 14 ടി 4594 നമ്പര്‍ കാറില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും 57,350 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments