LATEST UPDATES

6/recent/ticker-posts

പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കെതിരെ കേസ്; കാഞ്ഞങ്ങാട്ട് 20 പേർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: ഹർത്താലുമായി ബന്ധപ്പെട്ട്കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ,  നീലേശ്വരം, കാസർകോട്, മേൽപ്പറമ്പ് എന്നിവിടങ്ങളിൽ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ  അറസ്റ്റിലായി. കാഞ്ഞങ്ങാട്ട് 6, നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ, ബസ് സ്റ്റാൻ്റ്, കോട്ടപ്പുറത്ത് നിന്നുമായി 12 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇന്ന് പോലീസ് അറസ്റ്റ് ചെയതു.


കാഞ്ഞങ്ങാട്ട് പ്രകടനം നടത്തിയതിനാണ് അറസ്റ്റ്. നിലേശ്വരം പോലീസ് മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാസർകോട് ഒന്നും മേൽപ്പറമ്പ പോലീസ് രണ്ട് പേരുടെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കരിപ്പൂരിൽ ചന്തേര പോലീസ് നാല് മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട്ട് 20 പേർക്കെതിരെയാണ് കേസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രാവിലെ പ്രകടനം നടത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നഗരത്തിൽ കടകൾ അടഞ്ഞ് കിടന്നെങ്കിലും വാഹനങ്ങൾ ഓടി.ഹർത്താൽ വിജയം കണ്ടതായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു

Post a Comment

0 Comments