ഹൈദരാബാദ് റീജിയൺ മേഖലാ ബാസ്കറ്റ് ബോൾ മത്സരങ്ങൾക്ക് നവോദയ വിദ്യാലയത്തിൽ തുടക്കം

LATEST UPDATES

6/recent/ticker-posts

ഹൈദരാബാദ് റീജിയൺ മേഖലാ ബാസ്കറ്റ് ബോൾ മത്സരങ്ങൾക്ക് നവോദയ വിദ്യാലയത്തിൽ തുടക്കം


 

പെരിയ: ഹൈദരാബാദ് റീജിയൺ മേഖലാ ബാസ്കറ്റ് ബോൾ മത്സരങ്ങൾക്ക് നവോദയ വിദ്യാലയത്തിൽ തുടക്കം. രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. അസിസ്റ്റൻഡ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐ.എ.എസ്. അധ്യക്ഷനായി. പുല്ലൂർ - പെരിയ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ ക്ഷേമകാര്യ സമിതി അധ്യക്ഷ ഷഹീദ റഷീദ്, ജില്ലാ വ്യവസായ ഓഫീസർ സജിത് കുമാർ , പി.ടി.സി അംഗം വിനോദ് കുമാർ , രാജൻ പെരിയ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ കെ.എം. വിജയകൃഷ്ണൻ സ്വാഗതവും സീനിയർ അധ്യാപകൻ നവീൻകുമാർ ഭക്ത കൃതജ്ഞതയും നിർവഹിച്ചു. ബെല്ലാരി, മാണ്ഡ്യ, ദാവൺഗെരെ, കാരയ്ക്കൽ, രംഗറെഡ്ഢി, വിജയനഗരം, എറണാകുളം, കോഴിക്കോട് ക്ലസ്റ്റർ ടീമുകളാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. പതിനാലു വയസ്സു വരെ , പതിനേഴു വയസ്സു വരെ, പത്തൊമ്പത് വയസ്സു വരെയുള്ള മൂന്നു വിഭാഗങ്ങളിലായി ആൺ-പെൺ കുട്ടികളുടെ ടീമുകൾ മത്സരിക്കും. നവംബർ അവസാനം പെരിയയിൽ വച്ചു തന്നെ നടക്കുന്ന ദേശീയമത്സരത്തിനുള്ള ഹൈദരാബാദ് മേഖലാ ടീമുകളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

Post a Comment

0 Comments