അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ 55ാം വാർഷികാഘോഷം ജനുവരിയിൽ

LATEST UPDATES

6/recent/ticker-posts

അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ 55ാം വാർഷികാഘോഷം ജനുവരിയിൽ

 


കാഞ്ഞങ്ങാട്:  കാസർകോട് ജില്ലയിലെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക  മേഖലകളിലെ മുന്നേറ്റത്തിന് വഴി തെളിയിച്ച അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 55ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ 2023 ജനുവരി 2,3 തിയ്യതികളിൽ നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൂർവ്വ വിദ്യാർത്ഥി സംഗമവും വിളംബര ജാഥയും നടക്കും. കൂടാതെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുകയും നിലവിലുള്ള വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും മോട്ടിവേഷൻ ക്ളാസും നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. രണ്ടാം ദിനം സംസ്കാരിക സമ്മേളനം - വിദ്യാഭ്യാസസെമിനാർ .

സമാപന സമ്മേളനം : ഗാനമേള എന്നിവ നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് സ്കൂളിന് സ്വന്തമായി വെബ്‌സൈറ്റും പണിപ്പുരയിലാണ്. വിവിധ പരിപാടികളിലായി കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

Post a Comment

0 Comments