സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിളിച്ചുവരുത്തി ഹൈസ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍

LATEST UPDATES

6/recent/ticker-posts

സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിളിച്ചുവരുത്തി ഹൈസ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍

 



ഇരിങ്ങാലക്കുടയില്‍ സ്പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുല്‍ ഖയ്യിനെയാണ് പൊലീസ് പിടികൂടിയത്. 44 കാരനായ പ്രതി സ്പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയില്‍ വച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം ഈ വിവരം പുറത്ത് പറഞ്ഞാല്‍ ആക്രമിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.


ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ ഷാജൻ, ക്ലീറ്റസ്, ജോർജ്, സീനിയർ സി പി‌ ഒമാരായ ഉമേഷ്, സോണി, മെഹ്റുന്നിസ, എ കെ രാഹുൽ, സി പി ഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Post a Comment

0 Comments