എംഡിഎംഎയുമായി മലയാളി ടെലിവിഷന്‍ താരവും കൂട്ടാളികളും പിടിയില്‍

എംഡിഎംഎയുമായി മലയാളി ടെലിവിഷന്‍ താരവും കൂട്ടാളികളും പിടിയില്‍



രാസലഹരി മരുന്നുമായി ടെലിവിഷന്‍ താരം ഉള്‍പ്പടെ മൂന്നുമലയാളികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരം ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിവരാണ് പിടിയാലയത്. ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.


കര്‍ണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.


ബെംഗളൂരുവിലെ എന്‍ഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ആറ് ലക്ഷത്തോളം രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments