കുട്ടികളുടെ അ​ശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ പൊലീസിന് കനേഡിയൻ സോഫ്റ്റ് വെയറും

LATEST UPDATES

6/recent/ticker-posts

കുട്ടികളുടെ അ​ശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ പൊലീസിന് കനേഡിയൻ സോഫ്റ്റ് വെയറും

 


കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈം​ഗിക അതിക്രമണത്തിന് എതിരെ കർശന നടപടിയുമായി കേരളപോലീസ്. ഇതിന്റെ ഭാ​ഗമായി നടത്തി വരുന്ന ഓപ്പറേഷൻ പി ഹണ്ടിന് ഇന്റർപോളിന്റെ ഉൾപ്പെടെ അം​ഗീകാരവും ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാനഡയിലെ പ്രമുഖ സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ മാ​ഗ്നെറ്റ് ഫോറെൻസിക്സ്, കേരളാ പോലീസ് സൈബർഡോമിന്റെ ഓപ്പറേഷൻ P-Hunt അടക്കമുള്ള കുറ്റാന്വേഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, മാഗ്നെറ് കമ്പനി അവരുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി കേരളാ പോലീസിന് സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു.ലോകത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന Magnet AXIOM , Magnet OUTRIDER എന്നീ ഫോറൻസിക് software ടൂളുകളാണ് ഇവ.


ഒരു വർഷ കാലാവധിയിലേക്കു ഉപയോഗിക്കാവുന്ന ഈ സോഫ്റ്റ്‌വെയർ ലൈസൻസുകൾ, മാഗ്നെറ്റ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ഡാനി ബോൾഡക്, കൊക്കൂൺ വേദിയിൽ വെച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസിന് കൈമാറി. കേരളാ പൊലീസിന്റെ Counter Child Sexual Exploitation Centre (CCSE) ന്റെ പ്രവർത്തനങ്ങൾക്ക് ഈ ഫോറൻസിക് സോഫ്റ്റ്‌വെയർ ലൈസൻസുകൾ കൂടുതൽ കരുത്ത് പകരും .

Post a Comment

0 Comments