ചിത്താരി :ചിത്താരി പോസ്റ്റ് ഓഫീസിൽ നാൽപത് വർഷത്തോളം സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ഉദയ കുമാർ പോസ്റ്റ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി .വാർഡ് മെമ്പർ ശ്രീമതി സതിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഇൻസ്‌പെക്ടർ അഖിൽ എസ് ആർ യാത്രയയപ്പ് സംഗമം ഉദ്‌ഘാടനം നിർവഹിച്ചു .പഞ്ചായത്ത് അംഗങ്ങളായ സി കെ ഇർഷാദ് ,ഹാജറ സലാം ,മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ,ഹസീന ക്ലബ് പ്രധിനിധി ഹമീദ് ,ശിൽപി ക്ലബ് പ്രധിനിധി കരുണാകരൻ ,ഗ്രീൻ സ്റ്റാർ ക്ലബ് പ്രധിനിധി ജംഷീദ് ,നിത്യാനന്ദ,ഉവൈസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചിത്താരി പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കുന്നതിന് മുഴുവൻ നാട്ടുകാരും ഒന്നിച്ചു മുന്നിട്ടിറങ്ങണമെന്നും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ചിത്താരി പോസ്റ്റ് ഓഫീസിനെ സബ് ഓഫീസാക്കി മാറ്റുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഉദയ കുമാർ മാഷ് ആവശ്യപെട്ടു .ഇത് വരെ സഹകരിച്ച എല്ലാ ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി .പോസ്റ്റ് ഓഫീസർ കെ കൃഷ്ണൻ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു സംസാരിച്ചു
0 Comments