നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു പരസ്യമാണിത്. ഇത് വൈറലാകാനുള്ള കാരണം, പരസ്യം മരിച്ച വ്യക്തി തന്നെ നൽകിയതാണ്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ റുപിൻ ശർമ്മയാണ് പത്രകട്ടിംഗിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ഇതെല്ലാം ഇന്ത്യയിലെ സംഭവിക്കു’ എന്ന അടിക്കുറിപ്പോടെയാണ് റുപിൻ ചിത്രം ട്വീറ്റ് ചെയ്തത്.
0 Comments