ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസമായി രാത്രിയില്‍ നടന്ന റെയ്ഡില്‍ മാത്രം 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എംഡി എം എം കത്തിച്ചു വലിക്കുകയായിരുന്ന 7 പേരെയും കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേരെയും പിടികൂടി.എം ഷഹാദ് ആലമ്പാടി (25) ,കെ എം റാഷിദ് നായന്‍മാര്‍മൂല (30) ,അറഫാത്ത് കരുവക്കോട് (23) ,അഹമ്മദ് അസ്ലാം എരോല്‍ (27) ,ഇ.ബി.മുഹമ്മദ് ബിലാല്‍ പെരിയാട്ടടുക്കം (20) ,കെ.എ.സബാദ് അരമങ്ങാനം (24) ,പി എം ഷാജഹാന്‍ കീഴൂര്‍ (30) എംഡിഎംഎ കത്തിച്ച് വലിച്ചതിനും സൈനുല്‍ ആബിദ് കൂളിക്കുന്ന് (22) ,അബ്ദുള്‍ റഹ്മാന്‍ മാങ്ങാട് (28) ,ഉദുമ പടിഞ്ഞാറിലെ സല്‍മാന്‍ ഹാരിസ് (25) ,ബിലാല്‍ മുഹമ്മദ് (22 ) എന്നിവരെ കഞ്ചാവ് വലിച്ചതിനുമാണ് അറസ്റ്റിലായത്.
ബേക്കല്‍ ഡി വൈ എസ് പി സി കെ.സുനില്‍ കുമാറിന്റെ നിര്‍ദ്ദേശാനുസരണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ എസ് ഐ എം. രജനീഷ്, ജൂനിയര്‍ എസ് ഐ കെ. സാലിം , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നികേഷ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments