നെൽകൃഷിയിൽ വീണ്ടുംവിജയഗാഥയുമായി കൊളവയൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

നെൽകൃഷിയിൽ വീണ്ടുംവിജയഗാഥയുമായി കൊളവയൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

 



കൊളവയൽ : നാട്ടിലെ കലാ കായിക സാംസ്കാരിക രംഗത്തും അതുപോലെതന്നെ ജീവകാരുണ്യ മേഖലയിലും തങ്ങളുടേതായ പ്രതിഭ തെളിയിച്ച കൊളവയൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷക്കാലമായി നെൽകൃഷിയുമായി മുന്നോട്ട് പോവുകയാണ്. സ്വകാര്യ വ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്താണ് ഇപ്രാവശ്യം നെൽകൃഷി ഇറക്കിയത്. നാടൻ വിത്തിനമായ തൗവ്വൻ വിത്തിന്റെ ഞാറ് ഉപയോഗിച്ചാണ് ഇത്തവണകൃഷിയിറക്കിയത്. ഇത്തവണത്തെ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത് എന്ന് ക്ലബ്ബ് പ്രവർത്തകർ പറഞ്ഞു. ഏകദേശം രണ്ടര

 ടണ്ണോളം നെല്ല് ലഭിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നെൽകൃഷിയുടെ വിളവെടുപ്പ് മുൻ എംഎൽഎ

കെ. കുഞ്ഞിരാമൻ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷാജിl കൊളവയൽ അധ്യക്ഷനായി. സിപിഐഎം കൊളവയൽ ലോക്കൽ സെക്രട്ടറി എം. വി. നാരായണൻ, ബ്രാഞ്ച് സെക്രട്ടറിയും ക്ലബ്ബ് രക്ഷാധികാരിയുമായ ഗംഗാധരൻ കൊളവയൽ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാജേഷ് കാറ്റാടിഎന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. കുഞ്ഞി കൃഷ്ണൻ കൊളവയൽ സ്വാഗതം പറഞ്ഞു. ഉദ്ഘാടന പരിപാടിക്ക് ശേഷം കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്താൽ മൂന്നര ഏക്കർ പാടത്തെ മുഴുവൻ നെൽകൃഷിയും കൊയ്തെടുത്തു.


Post a Comment

0 Comments