എം.എസ്.എഫ് ബാലകേരളം ജില്ലാ തല ഉദ്ഘാടനം മുക്കൂടിൽ നടന്നു

LATEST UPDATES

6/recent/ticker-posts

എം.എസ്.എഫ് ബാലകേരളം ജില്ലാ തല ഉദ്ഘാടനം മുക്കൂടിൽ നടന്നു




കാസർകോട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പുതുതായി രൂപീകരിച്ച ബാലപ്രായക്കാരുടെ ഉപസമിതിയായ ബാലകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം   മുക്കൂട് ശാഖയിൽ വെച്ച് സംഘടിപ്പിച്ചു.


മുക്കൂട് ബാഫഖി സ്‌ക്വയറിൽ നടന്ന ചടങ്ങ് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർ ത്തോട് അദ്ധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മീഡിയ വൺ പതിനാലാം രാവ് റിയാലിറ്റി ഷോ ഫെയിം ഫാത്തിമത്ത് ഷംല മുഖ്യാതിഥിയായി. 

റംഷീദ് തോയമ്മൽ, താഹാ തങ്ങൾ, തൻവീർ , അൻസാഫ് കുന്നിൽ ,ജബ്ബാർ ചിത്താരി, ശഹീദ റഷീദ്, ഷിബിൻ ഷഹാന , ശഹാന മറിയം , സുൽഫത്ത് , ഫയാസ് , റിസ്വാൻ, അജ്സൽ എന്നിവർ നേതൃതം നൽകി.

കുട്ടികളുടെ വർണ്ണ ജാഥ നവ്യാനുഭവമായി,തുടർന്ന്  കലാപരിപാടികളും , കായിക മത്സരവും അരങ്ങേറി. ബാലകേരളം ശാഖ യൂണിറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

റിയാസ് ,ആബിദ്, അബ്ബാസ് കെ ഇ ,അബ്ദുറഹ്‌മാൻ, മുനീർ ,ജലീൽ ടി പി, കുഞ്ഞാമദ് എം എം കെ,അസൈനാർ,  ബഷീർ കല്ലിങ്കാൽ ,കമാൽ ,ബഷീർ , ഖാലിദ് ടി പി,ഇല്യാസ്,ബഷീർ , അസ്ലാം ടി പി,ഉമ്മർ ,ഷമീം മൊയ്‌നു ബാങ്ക്, അജ്ജു,മുനീബ്, മൂനാശിഫ്, ആസിഫ്, അമീർ തുടങ്ങിയവർ സംസാരിച്ചു.

അഷ്റഫ് ബോവിക്കാനം സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments