കാസർകോട്: പതിനാറുകാരിയെ ഗർഭിണിയാക്കിയ പതിനാറുകാരനെതിരെ പോക്സോ കേസ്. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൗമാരപ്രായക്കാരൻ തന്റെ പ്രായത്തിലുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയത്. വയറുവേദനയുമായി ആശുപത്രിയെത്തിയ 16 കാരിയെ പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.
ഡോക്ടർ വിരമറിയിച്ചതിനെത്തുടർന്ന് ആദൂർ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 16കാരനെ പോക്സോ കേസ്സിൽ പ്രതിയാക്കിയത്.
0 Comments