ഇമ്മാനുവല്‍ സില്‍ക്‌സില്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ തുടങ്ങി; 25 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്

LATEST UPDATES

6/recent/ticker-posts

ഇമ്മാനുവല്‍ സില്‍ക്‌സില്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ തുടങ്ങി; 25 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്

 


കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സ് സ്റ്റോക്ക് ക്ലിയറന്‍സ് ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ തുണിത്തരങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. 25 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. ഷോറൂമുകളില്‍ സ്‌റ്റോക്ക് നവീകരണത്തിന്റെ ഭാഗമായാണ് ഈ ക്ലിയറന്‍സ് സെയില്‍സ് നടത്തുന്നത്. വിഷു, ഓണം, റംസാന്‍, ഈസ്റ്റര്‍ എന്നീ സീസണുകളില്‍ കസ്റ്റമര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ ചുളിഞ്ഞതും, പൊടിപിടിച്ചതും സെറ്റുകള്‍ നഷ്ടപ്പെട്ടതും നിര്‍മ്മാണത്തിലെ ചെറിയ ഡാമേജും ഉള്ള തുണിത്തരങ്ങളാണ് ഈ ക്ലിയറന്‍സ് സെയില്‍സിലൂടെ വിറ്റഴിക്കുന്നത്. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി എല്ലാം ക്ലിയറന്‍സ് സെയിലില്‍ ലഭ്യമാണ്. ഏതാനും ദിവസത്തേക്ക് മാത്രമായിരിക്കും ഈ ക്ലിയറന്‍സ് സെയില്‍ നടത്തുക. സ്റ്റോക്ക് തീരുംവരെ മാത്രമായിരിക്കും സെയില്‍. എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇമ്മാനുവല്‍ സില്‍ക്‌സിന്റെ കണ്ണൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഷോറൂമുകളില്‍ മാത്രമായിരിക്കും ഈ സെയില്‍.

Post a Comment

0 Comments