കാസര്‍കോട് വിജിലന്‍സ് വിഭാഗത്തിലെ നാല് പേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് വിജിലന്‍സ് വിഭാഗത്തിലെ നാല് പേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍



വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2021ലെ ബാഡ്ജ് ഹോണര്‍ ഫോര്‍ എക്സലന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബഹുമതിക്ക് വിജിലന്‍സ് കാസര്‍കോട് യൂണിറ്റിലെ നാല് പേര്‍ അര്‍ഹരായി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാലന്‍, ഇന്‍സ്പെക്ടര്‍ സിബി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.റ്റി.സുബാഷ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്‍.മനോജ് എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്.


ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിനും ഇന്‍സ്പെക്ടര്‍ സിബി തോമസിനും ഇത് മൂന്നാം തവണയാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിക്കുന്നത്. 2016ലും 2019ലും ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗത്തിലിരിക്കുമ്പോഴാണ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന് ബാഡ്ജ് ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ സിബി തോമസിന് 2014ല്‍ ലോക്കല്‍ പോലീസിലും 2019ല്‍ കോസ്റ്റല്‍ പോലീസിലുമുള്ളപ്പോഴാണ് നേരത്തെ ബാഡ്ജ് ലഭിച്ചത്. 2015ല്‍ എസ്.എസ്.ബിയില്‍ ജോലി ചെയ്യവേയാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചത്.

Post a Comment

0 Comments