മയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിച്ചതിന് കാഞ്ഞങ്ങാട്ട് യുവാവിനെ തല്ലിച്ചതച്ചു

മയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിച്ചതിന് കാഞ്ഞങ്ങാട്ട് യുവാവിനെ തല്ലിച്ചതച്ചു




കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തീരദേശ ത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന മാഫിയ ലോബിക്കെതിരെ പ്രതികരിച്ചതിന് ആവിയിൽ ബാവാനഗർ സ്വദേശിയായ അബ്ദുൽ ജലീലിനെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചവശനാക്കി.



ജലീലിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് ബാവാ നഗറിലെ റാസിക്ക് , സക്കീർ എന്നിവർക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്തെങ്കിലും നിസ്സാരമായ വകുപ്പുകൾ ചേർത്താണ് കേസ് ചാർജ് ചെയ്തത് എന്നതിൽ പ്രദേശ വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്



മയക്ക് മരുന്ന് ലോബികളെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും ബോധവൽക്കരണ മടക്കമുള്ള ശക്തമായ നിലപാടുകളും യോദ്ധാവ് പോലുള്ള ശക്തമായ നിയമനടപടികളും സർക്കാർ കൈകൊള്ളുമ്പോഴാണ്  ഹോസ്ദുർഗ് പോലീസ് മയക്ക് മരുന്ന് ലോബിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ അക്രമത്തിനിരയായ ജലീലിന്റെ പരാതിയിൽ കേസ് വളരെ നിസ്സാരമായ വകുപ്പുകളിട്ട് ചാർജ് ചെയ്തത് ശരിയായ നിലപാടിലായില്ല എന്ന് ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്സ്ആപ് കൂട്ടായ്മ പ്രതികരിച്ചു.



നാട്ടിൽ ലീവിലെത്തിയ പ്രവാസിയായ ജലീലിനെ മർദ്ദിച്ചതിലും കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരം അക്രമകാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments