ലഹരിക്കെതിരെ യുവ ജാഗ്രതയൊരുക്കി എസ്.കെ.എസ്.എസ്.എഫ് കാസർകോട് നഗരത്തിൽ വിഖായ റാലി നടത്തി

LATEST UPDATES

6/recent/ticker-posts

ലഹരിക്കെതിരെ യുവ ജാഗ്രതയൊരുക്കി എസ്.കെ.എസ്.എസ്.എഫ് കാസർകോട് നഗരത്തിൽ വിഖായ റാലി നടത്തി

 



കാസർകോട് : വിഖായ ദിനമായ ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി എസ്.കെ എസ് എസ് എഫ് നടത്തിയ വിഖായ ലഹരി വിരുദ്ധ റാലിയുടെ ഭാഗമായി എസ്.കെ എസ്.എസ് എഫ് വിഖായ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർക്കോട് നഗരത്തിൽ നൂറുക്കണക്കിന് പ്രവർത്തകർ അണിനിരന്ന ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തായലങ്ങാടിയിൽ നിന്നും ആരംഭിച്ച് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ച റാലി കാസർകോട് നഗര സഭ ചെയർമാൻ അഡ്വ: വി.എം മുനീർ ജില്ലാ വിഖായ ചെയർമാൻ ലത്വീഫ് തൈക്കടപ്പുറത്തിന് പതാക നൽകി തുടക്കം കുറിച്ചു.

  എസ്.കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്ന, ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി, റസാഖ് അർശ ദി, മൂസ നിസാമി, സിദ്ധീഖ് ബെളിഞ്ചം,സിദ്ധീഖ് കുമ്പള, ഹാഷിം ഓരിമുക്ക് , റാഷിദ് ഫൈസി, ഉനൈസ് ആരിക്കാടി, നാസർ മാവിലാടം,അലി ചെർളടുക്ക, ബഷീർ കൊല്ലമ്പാടി,സഈദ് ഹാമിദി, ഇഖ്ബാൽ മൗലവി,അലി കെ പള്ളം, അബ്ദുല്ല ടി.എൻ മൂല, ബാസിത് തായൽ, ആബിദ് വക്കീൽ, റഹീം മദങ്കാൽ , മൻസൂർ മച്ചമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments