പടന്നക്കാട് ഐഡിയൽ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് ഐഡിയൽ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: പടന്നക്കാട് ഐഡിയൽ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ മാനേജ്മെൻ്റിൻ്റെയും, പി ടി ഐ കമ്മിറ്റിയുടെയും, ഹോസ്ദുർഗ് ജനമൈത്രി പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ചെയർമാൻ വി കെ പി ഹമീദലി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എസ് ഐ  കെ.രാജീവൻ വിഷയാവതരണം നടത്തി.കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, വാർഡ് കൗൺസിലർ ഹസീന റസാഖ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി ഹാജി, റസാഖ് തായലക്കണ്ടി, അഷറഫ് അഷറഫി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.രജ്ഞിത്ത് കുമാർ, പ്രമോദ് ടി വി ,നദീർ മുഹമ്മദ്, ഉഷ ലക്ഷ്മൺ, എന്നിവർ പ്രസംഗിച്ചു. ബിനു എൻ കെ സ്വാഗതവും, മുഹമ്മദ് ഷക്കീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments