ബേക്കൽ ഇൽയാസ് നഗർ മൗലിദ് നേർച്ചയും, സ്വലാത്ത് - ബദ് രിയ്യത്ത് വാർഷികവും 24 മുതൽ

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇൽയാസ് നഗർ മൗലിദ് നേർച്ചയും, സ്വലാത്ത് - ബദ് രിയ്യത്ത് വാർഷികവും 24 മുതൽ

 



ബേക്കൽ: ബേക്കൽ ഇൽയാസ് നഗർ മൗലിദ് നേർച്ചയും, സ്വലാത്ത് - ബദ് രിയ്യത്ത് വാർഷികവും മതപ്രഭാഷണവും 2022 ഒക്ടോബർ 24, 25, 26,  തീയ്യതികളിലായി നടക്കപ്പെടുന്നു. ഇതിന് മുന്നോടിയായി സിറത്ത് കമ്മിറ്റി ചെയർമാൻ സമീർ ടി പതാക ഉയർത്തി. ഒക്ടോബർ 24 തിങ്കളാഴ്ച ജമാത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.മുഹമ്മൂദ് ഹാജി അദ്ധ്യക്ഷതയിൽ ഇൽയാസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് റഫീഖ് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്യും.ഇ.പി.അബൂബക്കർ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും.25 ചൊവ്വാഴ്ച ജമാത്ത് കമ്മിറ്റി ട്രഷറർ കെ.എ.അബ്ബാസ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഫാമിദ് യാസിൻ ജൗഹരി അൽ മദനി കൊല്ലം മതപ്രഭാഷണം നടത്തും. 26 ബുധനാഴ്ച സീറത്ത് കമ്മിറ്റി ചെയർമാൻ സമീർ ടി യുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് റഫീഖ് സഖാഫി ദേലമ്പാടി മതപ്രഭാഷണം നടത്തും. തുടർന്ന് സ്വലാത്ത് മജ്ലിസും കൂട്ടുപ്രാർത്ഥനയും നടക്കും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി ചടങ്ങിന് നേതൃത്വം നൽകും.

Post a Comment

0 Comments