ഓള്‍ കേരള പെയിന്റേഴ്സ് & പോളിഷേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; വിളംബരറാലി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഓള്‍ കേരള പെയിന്റേഴ്സ് & പോളിഷേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; വിളംബരറാലി സംഘടിപ്പിച്ചു

  



കാഞ്ഞങ്ങാട്: ഓള്‍ കേരള പെയിന്റേഴ്സ് & പോളിഷേഴ്‌സ് അസോസിയേഷന്‍, സ്വതന്ത്ര ട്രേഡ് യൂണിയന്‍ (എകെപിപിഎ) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള  പ്രചരണാര്‍ത്ഥം, ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി മോട്ടോര്‍ ബൈക്ക് വിളംബരറാലി സംഘടിപ്പിച്ചു.


കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നിന്നും തുടക്കം കുറിച്ച പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സതീഷ് ഉദ്ഘാടനം ചെയ്തു.  ജാഥാ ക്യാപ്റ്റന്‍ ഹാഷിം മുറിയനാവി പതാക ഏറ്റുവാങ്ങി തുടക്കം കുറിച്ച റാലി പ്രചരണവാഹനത്തിനു പിന്നില്‍ അണി നിരന്ന മോട്ടോര്‍ ബൈക്കുകളുടെ അകമ്പടിയോടെ ബേക്കലില്‍ സമാപിച്ചു.


എകെപിപിഎ ജില്ലാ സെക്രട്ടറി എം.സി.അശോകന്‍, ജില്ലാ പ്രസിഡന്റ് സമീര്‍ മാങ്ങാട്, ജില്ലാ ട്രഷറര്‍ പ്രസാദ് അണിഞ്ഞ, ചന്ദ്രന്‍ മുന്നാട്, റഫീഖ് ഹാജിറോഡ്, താലൂക്ക് പ്രസിഡന്റ് അജിത് മുറിയനാവി ഇവരോടൊപ്പം മറ്റു ജില്ലാ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

Post a Comment

0 Comments