ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി. സിപിഎം ചാനല്‍ കൈരളി ന്യൂസ്, കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.
കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന്റെ വിലക്ക്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാം, എന്നാല്‍ പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാന്‍ തനിക്കു താത്പര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഗവര്‍ണറുടെ മറുപടി.
നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ ആരെന്നും തനിക്ക് അറിയാന്‍ കഴിയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അത്തരക്കാര്‍ക്കു മറുപടിയില്ലെന്നും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുമായി സംസാരിക്കുമെന്നു താന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതികരണം രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
0 Comments