കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ വെഡിങ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്തങ്ങളായ ഓഫറുകളാണ് ഈ കാലയളവിൽ ഉപഭോക്താക്കളായി ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. വെഡിങ് ഫെസ്റ്റിൽ കൈ നിറയെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് വെഡിങ് പർച്ചേസ് തുക തിരികെ നൽകുന്ന ക്യാഷ് ബാക്ക് ഓഫറാണ് വെഡിങ് ഫെസ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ വധുവിനും വരനും വ്യത്യസ്തവും കവനീയവുമായി അണിഞ്ഞൊരുങ്ങാൻ ബ്രൈഡൽ സാരികൾ, ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, വെഡിങ് സ്യൂട്ട്, ഷെർവാണി, വെഡിങ്ദോത്തി എന്നിവയുde ഏറ്റവും വലിയ ശേഖരവും ഇമ്മാനുവൽ സിൽക്സിൽ ഒരുക്കിയിട്ടുണ്ട്.ഏറ്റവും പുതിയ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് വെഡിങ് ഫെസ്റ്റിന്റെ ലക്ഷ്യം. ഒപ്പം ഒരു കുടുംബത്തിന് ആവശ്യമായ മുഴുവൻ തുണിത്തരങ്ങളും കൂടുതൽ സെലക്ഷനോടെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇമ്മാനുവൽ സിൽസിന്റെ എല്ലാ ഷോറൂമുകളിലും നവ ദമ്പതികളാണ് വെഡിങ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന വെഡിങ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നവ ദമ്പതികളായ പ്രവീണും മഞ്ജുവും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സി.പി. ഫൈസൽ, ടി.പി. സക്കറിയ, പി.ആർ. ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ്. അഡ്മിൻ മാനേജർ ടി.പി. നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments