കാഞ്ഞങ്ങാട്: പച്ചക്കറി വിലക്കയറ്റം തടയുന്നതിന് മാർക്കറ്റുകളിൽ പരിശോധനയുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാസർഗോഡ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഇരുപതോളം ഓപ്പൺ മാർക്കറ്റുകളിൽ ഞായറാഴ്ച ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തി. പച്ചക്കറികളുടെ വില വിവര പട്ടിക വെക്കാതെ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
0 Comments