മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്ത് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

LATEST UPDATES

6/recent/ticker-posts

മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്ത് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ



കാഞ്ഞങ്ങാട് : മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്ത് ശാഖാ ജനറൽ ബോഡിയോഗം റഹ്‌മാനിയ റെസ്റ്റോറന്റിൽ മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ പ്രസിഡണ്ട്‌ മാണിക്കോത്ത് അബൂബക്കറിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത്  പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. എം.പി.നൗഷാദ്, അബ്ദുൽ റഹിമാൻ സൺലൈറ്റ്, മുല്ലക്കോയ തങ്ങൾ, മുഹമ്മദ്‌ കുഞ്ഞി മുട്ടുന്തല ഹസൻ, സി.ഹുസൈൻ ,എൻ.വി.നാസർ, കരീം മൈത്രി, സലാം പാലക്കി, ബഷീർ തായൽ, ജസീർ തായൽ, സഫീർ ബാടോത്ത്, റഹീം തുടങ്ങിയവർ സംസാരിച്ചു.


കെഎംസിസി ബഹ്‌റൈൻ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.ഹുസൈന് വാർഡ്‌ മുസ്ലിം ലീഗിന്റെ സ്നേഹപഹാരം മുബാറക്ക് ഹസൈനാർ ഹാജി സമ്മാനിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നഫീസത്ത് റിദാ ഫാത്തിമക്കുള്ള സ്നേഹോപഹാരം ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ കൈമാറി. ഹനീഫ മാട്ടുമ്മൽ ഷാൾ അണിയിച്ചു. റിട്ടേണിങ് ഓഫീസർ ജബ്ബാർ ചിത്താരി, ബഷീർ ചിത്താരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 


പുതിയ ഭാരവാഹികളായി യൂ.വി.നവാസ് (പ്രസിഡന്റ് ), സിനാൻ മാണിക്കോത്ത് (ജനറൽ സെക്രട്ടറി ), ശുഹൈബ് മാണിക്കോത്ത് (ട്രഷറർ ), ശബീർ, ആശിക്ക്, റിയാസ്.കെ.വി, സിംസാർ (വൈസ് പ്രസിഡന്റുമാർ ), ഷഹീം മാണിക്കോത്ത്, ഫഹദ് വൺഫോർ, അമീൻ കെ.കെ, നിസാം മാണിക്കോത്ത് (ജോയിന്റ് സെക്രട്ടറിമാർ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments