കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി മതിലുകള്‍ക്കും പുറത്തുള്ള ഇരിപ്പിടത്തിനും നിറമേകി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. ദീപാവലിദിനത്തിലാണ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ജനറല്‍ ആസ്പത്രി ഡെ.സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍, ട്രഷറര്‍ ഷമീം ചോക്ലേറ്റ്, സെക്രട്ടറി നൗഫല്‍ റിയല്‍, രക്ഷധികാരി മുനീര്‍ എം.എം, ഹാരിസ് സെനോറ, ബഷീര്‍ ഫിദാസ്, അഷ്റഫ് സി.സി, അമീര്‍ ഫ്രീയോണ്‍, ഷാജഹാന്‍ ടി.പി, നിഷാദ് ഓറഞ്ച്, ഷഫീഖ്, സമീര്‍ ഔട്ട് ഫിറ്റ്, ഹമീദ് ബീഗം, സമീര്‍ ലിയ എന്നിവര്‍ നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ സംബന്ധിച്ചു. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ നിര്‍മ്മല നന്ദി പറഞ്ഞു.
0 Comments